പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവ ചത്തു; കണ്ടെത്തിയത് പിലാക്കാവ് ഭാഗത്ത്, കഴുത്തിൽ ആഴത്തിൽ മുറിവ്.

കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവ ചത്തു; കണ്ടെത്തിയത് പിലാക്കാവ് ഭാഗത്ത്, കഴുത്തിൽ ആഴത്തിൽ മുറിവ്.
Image: പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവ ചത്തു; കണ്ടെത്തിയത് പിലാക്കാവ് ഭാഗത്ത്, കഴുത്തിൽ ആഴത്തിൽ മുറിവ്.

കൽപ്പറ്റ∙ പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തി.പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ‌ പരുക്കുകളുണ്ട്. കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകളുണ്ട്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.

Relevant tags:

# wayanad