പൂപ്പെ‍ാലി പുഷ്പോത്സവം ജനുവരി ഒന്നു മുതൽ. ലേലത്തിൽ വിവാദം.

വാണിജ്യ സ്റ്റാളുകൾ ഒന്നിച്ച് ഏജൻസിക്ക് ലേലത്തിൽ നൽകുന്നതിൽ പ്രതിഷേധം.

പൂപ്പെ‍ാലി പുഷ്പോത്സവം ജനുവരി ഒന്നു മുതൽ. ലേലത്തിൽ വിവാദം.
Image: പൂപ്പെ‍ാലി പുഷ്പോത്സവം ജനുവരി ഒന്നു മുതൽ. ലേലത്തിൽ വിവാദം.

അമ്പലവയൽ ∙ പൂപ്പെ‍ാലി പുഷ്പോത്സവം ഒൻപതാം എഡിഷൻ ജനുവരി ഒന്നിന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ ആരംഭിക്കും. 8 വർഷങ്ങളായി കാർഷിക സർവകലാശാലയ്ക്കു കോടികളുടെ വരുമാനവും 5 ലക്ഷത്തോളം സന്ദർശകരുമെത്തുന്ന ജില്ലയിലെ ഏറ്റവും വലിയ പുഷ്പ–ഫല പ്രദർശനമാണു പൂപ്പെ‍ാലി.ഗവേഷണ കേന്ദ്രത്തിലെ 9 ഏക്കറിലേറെ വരുന്ന പൂപ്പെ‍ാലി നഗരിയിലാണ് പ്രദർശനവും കലാപരിപാടികളും. കാർഷിക മേഖലയിലെ ക്ലാസുകളുമുൾപ്പെടെ 15 ദിവസം നീണ്ടുനിൽക്കുന്ന പൂപ്പെ‍ാലി നടക്കുന്നത്.